NEWS
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു
04/09/2026 05:04 PM IST
nila

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഹാഷിഷും ഷാബുവും (ക്രിസ്റ്റൽ മെത്ത്) കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി തടഞ്ഞതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.
യാത്രക്കാരന്റെ ബാഗേജ് പരിശോധിക്കുന്നതിനിടയിലാണ് രഹസ്യമായി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. 1.5 കിലോഗ്രാം ഹാഷിഷും 370 ഗ്രാം ഷാബുവുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് എത്തുന്നതും കള്ളക്കടത്തും തടയുന്നതിനായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് നടത്തുന്ന ശക്തമായ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










